01:53am 11 November 2026
NEWS
ഉത്തര ഉണ്ണിയെ ആദരിച്ചു
25/08/2025  01:10 PM IST
Nasar
ഉത്തര ഉണ്ണിയെ ആദരിച്ചു

കൊച്ചി: കേരളത്തിൽ ജീവൻ രക്ഷാ നീന്തൽ പരിശീലനത്തിനും കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ച മൈൽസ്റ്റോൺ സ്വിമ്മിങ്ങ് ആൻഡ് ആർട്ട്സ്  പ്രമോട്ടിങ്ങ് ചാരിറ്റബിൽ സൊസൈറ്റി നർത്തകിയും നടിയും സംവിധായികയുമായ ഉത്തര ഉണ്ണിയെ ആദരിച്ചു. ചവറ കൾചറൽ സെൻ്ററിൽ  ഉത്തര ഉണ്ണി സംവിധനം ചെയ്ത ഹ്രസ്വ ചിത്രത്തിൻ്റെ പ്രദർശനത്തോടനുബന്ധിച്ചു മൈൽസ്റ്റോൺ സൊസൈറ്റി ജനറൽ സെക്രട്ടറിയും ശ്രീലങ്കക്കും  ഇൻഡ്യക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയുമായ എസ് പി മുരളിധരനാണ് ഉത്തരക്ക്  കലാ മികവിനുള്ള  ഉപഹാരം നൽകിയത്, സെക്രട്ടറി ഡോ.ആർ പൊന്നപ്പൻ , സ്വീം കേരള  കോർഡിനേറ്റർ ഷിഹാബ് കെ സൈനു, മെമ്പർ നന്ദുലാൽ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ് എൻ സ്വാമിയും ചടങ്ങിൽ സംബന്ധിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img